കോഴിക്കോട് ട്രെയിന്‍ ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചു. റെയില്‍വേ മന്ത്രി അശ്വാനി വൈഷ്ണവിന് ആണ് കത്തയച്ചത് . സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഭാവിയില്‍ ഇത്തരം അക്രമങ്ങള്‍ നടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സുധാകരന്‍ കത്തില്‍ ആവശ്യപ്പെട്ടു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്കും, പരിക്കേറ്റവര്‍ക്കും അര്‍ഹമായ സാമ്പത്തിക സഹായം നല്‍കണമെന്നും സുധാകരന്‍ കത്തില്‍ ആവശ്യപ്പെട്ടു. ട്രെയിന്‍ യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാര്‍ ഉത്തരവാദിത്വമാണെന്നും സുധാകരന്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു.














