കോഴിക്കോട് സ്ലാബ് തകര്‍ന്ന് വീണുണ്ടായ അപകടം; മരണം രണ്ടായി


കോഴിക്കോട് തൊണ്ടയാട് സ്ലാബ് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരണം രണ്ടായി. തമിഴ്‌നാട് സ്വദേശികളായ കാര്‍ത്തിക്(22), സലീം എന്നിവരാണ് മരിച്ചത്. പരുക്കേറ്റ തങ്കരാജ്, ജീവ, കണ്ണസ്വാമി എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.


ഇന്ന് രാവിലെയാണ് തൊണ്ടയാട് അപകടമുണ്ടായത്. പുറമേ നിന്ന് നിര്‍മിച്ച് ക്രെയിന്‍ ഉപയോഗിച്ച് സ്ഥാപിച്ച സ്ലാബിന്റെ രണ്ട് കഷ്ണങ്ങളാണ് തകര്‍ന്നു വീണത്. സ്ലാബിന് താങ്ങായി നല്‍കിയ തൂണ്‍ തെറ്റിമാറിയതാണ് അപകട കാരണം.


നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്ന അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. കാര്‍ത്തിക് സംഭവ സ്ഥലത്തും സലീം ആശുപത്രിയിലുമാണ് മരിച്ചത്.



Sharing is Caring