
കോഴിക്കോട് കെഎസ് ആര്‍ടിസി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബസ് ഡ്രൈവര്‍ അറസ്റ്റിൽ. കാരന്തൂര്‍ സ്വദേശി ഇബ്രാഹിം ആണ് അറസ്റ്റിലായത്.ഇയാൾക്കെതിരെ ഐപിസി 354 വകുപ്പ് ചുമത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.ബസിന്റെ ബോണറ്റില്‍ ഇരുന്ന് യാത്ര ചെയ്യുമ്പോൾ ഇയാള്‍ പെൺകുട്ടിയെ അതിക്രമിച്ചെന്നാണ് പരാതി. കോഴിക്കോട് – മാനന്തവാടി ബസില്‍ ഇന്നലെ രാത്രി11 മണിയോടെ കുന്നമംഗലത്തിന് സമീപമായിരുന്നു സംഭവം.
ബസ് യാത്ര തുടരവേ ഇബ്രാഹിം യുവതിയെ കയറിപ്പിടിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതിയിലുള്ളത്.യുവതി ബഹളം വെക്കുകയും കുന്നമംഗലം എത്തിയപ്പോൾ മറ്റ് യാത്രക്കാര്‍ പ്രതിഷേധിക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാൾ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

