അനധികൃത പേ പാർക്കിങ്ങിന് എതിരെ നടപടി സ്വീകരിക്കുക:കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ



കോഴിക്കോട് : പൊതുജനങ്ങളെ ബാധിക്കുന്ന പല വിഷയങ്ങളിലും നടപടി സ്വീകരിക്കാതെ ജില്ലാ കലക്ടർ ചെയർമാനായ ജില്ലാ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ യോഗം വീണ്ടും സെപ്റ്റംബർ 26 ന് ചേരുകയാണ്.


അനധികൃത പേ പാർക്കിങ്ങിനെതിരെ ജില്ലാ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ യോഗത്തിൽ നിരവധി തവണ നടപടി ആവശ്യപ്പെട്ടിട്ടും അതുണ്ടായില്ല നടപടി സ്വീകരിക്കേണ്ടവർ തന്നെ മൗനം പാലിക്കുകയാണ്.


ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ മതിയായ പാർക്കിംഗ് ഇല്ലാത്തതും സർക്കാർ ആശുപത്രികളിലും, ചില സ്വകാര്യമാളുകളിലും മൊഫ്യൂസിൽ ബസ് സ്റ്റാൻ്റ് പരിസരത്ത് ഉൾപ്പെടെ നിയമം ലംഘിച്ചുകൊണ്ട് അനധികൃതമായി പാർക്കിങ്ങ് ഫീസ് ഈടാക്കുകയാണ്. ഉപഭോക്തൃ ചൂഷണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ഇനിയുള്ള യോഗങ്ങൾ ബഹിഷ്കരിക്കുമെന്നും കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ (DCPC) അംഗം സക്കരിയ പള്ളിക്കണ്ടി പറഞ്ഞു.



Sharing is Caring