കോഴിക്കോട്: ഹരിതകേരളം മിഷനുമായ് ചേര്‍ന്ന് കൊയിലാണ്ടി നഗരസഭ “നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ” പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി ടൗൺഹാളിൽ ജനകീയ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കാനത്തിൽ ജമീല എം എൽ എ ശില്പശാല ഉദ്ഘാടനം ചെയ്തു ചടങ്ങിൽ
നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ്കമ്മറ്റി അധ്യക്ഷരായ കെ. എ. ഇന്ദിര, കെ. ഷിജു. നിജില പറവക്കൊടി,
കൗൺസിലർമാരായ രത്നവല്ലി ടീച്ചർ ,വി. പി ഇബ്രാഹിം കുട്ടി, സിന്ധു സുരേഷ്. നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി എന്നിവർ സംസാരിച്ചു. ‘
CWRDM എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി സാമുവൽ പരിസ്ഥിതിയും കാർബൺ എമിഷനും സംബന്ധിച്ച് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭയുടെ ജല സംരക്ഷണ മേഖലയിലെ പ്രധാന പ്രവർത്തനമായ ജല ബജറ്റും പ്രകാശനം ചെയ്തു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി ടി പ്രസാദ് ,നെറ്റ് സീറോ കാർബൺ ജനകീയ ക്യാമ്പയിൻ സംബന്ധിച്ച് വിശദീകരിച്ചു സംസാരിച്ചു. ജലവും കാർബൺ പുറന്തളളലും എന്ന വിഷയത്തിൽ റിട്ട. സയന്റിസ്റ്റ്, സിഡബ്ള്യൂആർഡിഎം , ഇ എം അബ്ദുൾ ഹമീദ് , ഊര്‍ജ്ജവും ഗതാഗതവും എന്ന വിഷയത്തിൽ റിട്ട. എക്സി.എൻജിനീയർ കെഎസ്ഇബി, എം ജി സുരേഷ് കുമാർ, മാലിന്യ സംസ്കരണവും നെറ്റ് സീറോ കാർബണും എന്ന വിഷയത്തിൽ ജില്ലാ ആസൂത്രണ സമിതിയംഗം എ സുധാകരൻ എന്നിവർ ക്ലാസെടുത്തു. നഗരസഭയുടെ ഒരു വർഷക്കാല ആക്ഷൻ പ്ലാൻ ക്ലീൻ സിറ്റി മാനേജർ ടി.കെ. സതീഷ് കുമാർ അവതരിപ്പിച്ചു. ശില്പശാലയിൽ നഗരസഭയുടെ കാർബൺ ഉദ്ഗമനം കുറയ്ക്കുന്നതിന്റെ
ഭാഗമായ് വിവിധ മേഖലകളിലെ ഇരുന്നൂറിൽ പരം പേർ വരുന്ന പ്രതിനിധികൾ പങ്കെടുത്തു. നഗരസഭ കൗൺസിലർമാർ, സ്ഥാപന മേധാവിമാർ, സിഡിഎസ് മെമ്പർമാർ, എൻഎസ്എസ് വളണ്ടിയർമാർ, വ്യത്യസ്ത മേഖലയിലെ വിദഗ്ധർ വിദ്യാർത്ഥികൾ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ,ഉദ്യോഗസ്ഥർ, ഹരിത കേരളം മിഷൻ ജില്ലാ ടീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ സ്വാഗതവും ആരോഗ്യ സ്റ്റാൻ്റിംഗ്കമ്മറ്റി ചെയർപേഴ്സൻ സി പ്രജില നന്ദിയും പറഞ്ഞു.
FLASHNEWS