20 രൂപയ്ക്ക് ഉച്ചയൂൺ: നവീകരിച്ച് കൊണ്ട് കൊയിലാണ്ടി നഗരസഭയുടെ കുടുബശ്രീ ‘ജനകീയ ഹോട്ടൽ’


കൊയിലാണ്ടി: ഇന്ന് കൊയിലാണ്ടിക്കാരുടെ സംസാരവിഷയം നവീകരിച്ച ജനകീയ ഹോട്ടലിനെ പറ്റിയാണ്. കൊയിലാണ്ടി പട്ടണത്തിൽ എത്തുന്ന ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുന്നതരുത്തിലുള്ള രീതിയിലാണ് കുടുബശ്രീ ജനകീയ ഹോട്ടലിൻ്റെ പ്രവർത്തനം.

കേരള സർക്കാരിന്റെ പന്ത്രണ്ട്ഇന പരിപാടിയുടെ ഭാഗമായുള്ള വിശപ്പ് രഹിത നഗരമായി കൊയിലാണ്ടിയെ പ്രഖ്യാപിച്ചിരിക്കുകയാണ്.അതിനായി നഗരസഭാ കുടുംബശ്രീ നേതൃത്വത്തിൽ 20 രൂപയ്ക്ക് ഉച്ചയൂണ് നൽകുന്ന ജനകീയ ഹോട്ടൽന്റെ പ്രവർത്തനംമാതൃകാപരമാണ്.

ദിവസേനെ 500 ലേറെ പേർക്ക് ഭക്ഷണം വിതരണം ചെയ്യാൻ കഴിയുന്നു എന്നത് ഈ ഒരു വേളയിൽ വളരെ വലുതാണ്. കൂടാതെ നഗരസഭയുടെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കും ഇവിടെ നിന്നാണ് സൗജന്യമായി ഭക്ഷണം നൽകുന്നത്.


നഗരത്തിൽ ഭക്ഷണം കിട്ടാത്ത പ്രയാസം അനുഭവിക്കുന്നവർക്ക് സൗജന്യമായി ഉച്ചഭക്ഷണം നൽകുന്നതിന് ടോക്കൺ സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.ദിവസേന ഇവിടെ വന്ന് ഭക്ഷണം വാങ്ങുന്നവരുടെ അഭിപ്രായം വളരെ വളരെ വലുതാണ്.


https://www.facebook.com/newstodaykeralaofficialpage/posts/3152748794832149



Sharing is Caring