കുഞ്ഞുടുപ്പ് വേണ്ട അമ്മേ., നമുക്ക് അവർക്കായി ഭക്ഷ്യധാന്യങ്ങൾ നൽകാം


കൊയിലാണ്ടി: കോതമംഗലലം ജി.എൽ, പി സ്കൂൾ രണ്ടാം തരം വിദ്യാർത്ഥി ജെ.ബി മീനാക്ഷിയുടെ വാക്കുകളാണ് ഇത്. ഇന്ന് മീനാക്ഷിയുടെ ഏഴാം പിറന്നാൾ ആയിരുന്നു. ആയതിനാൽ വീട്ടിൽ നടക്കുന്ന പതിവ് ആഘോഷങ്ങൾ എല്ലാം മാറ്റിവെച്ച് നമുക്ക് കൊയിലാണ്ടി നഗരസഭയുടെ സമൂഹ അടുക്കളയ്ക്ക് എന്തെങ്കിലും നൽകാം എന്ന് പറയുകയായിരുന്നു.


ഈ തവണ കൊറോണക്കാലമായതിനാൽ നിരവധി പേര് കഷ്ട്ടപ്പെടുന്നത് ദിവസേന വീട്ടിൽ നിന്ന് രക്ഷിതാക്കൾ പറയുന്നത് ഈ പിഞ്ചുമനസ്സ് അറിയുന്നുണ്ടായിരുന്നു. ആയതിനാൽ ഈ പ്രാവശ്യം എനിക്ക് മധുര പലഹാരങ്ങളും,പുത്തൻ ഉടപ്പും ഒന്നു വേണ്ട നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് ഭക്ഷ്യധാന്യങ്ങൾ നൽക്കാം എന്ന് പറയുകയായിരുന്നു മീനാക്ഷി.


നഗരസഭാ കൗൺസിലർ പി.എം ബിജുവിൻ്റെയും, താലൂക്ക് ഓഫീസ് ജീവനക്കാരി എൻ.ജെസ്നയുടെയും മകളാണ് ഈ കൊച്ചു മിടുക്കി.



Sharing is Caring