കൊയിലാണ്ടി: പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ അധീനതയില്‍ രംഗശ്രീ തിയേറ്റര്‍ ഗ്രൂപ്പ് (കുടുംബശ്രീ) തെരുവ് നാടകം സംഘടിപ്പിച്ചു.2020 ഓടെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒരു വീടെന്ന സ്വപ്‌നം യാഥാര്‍ത്യമാക്കുകയാണ് പി എം എ വൈ ലൈഫ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ വിശദമായ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതായിരുന്നു തെരുവുവുനാടകത്തിന്റെ പ്രധാന ഇതിവൃത്തം.

സ്ത്രീകള്‍ക്കും,സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്നവര്‍ക്കും,പട്ടികജാതി, പട്ടിക വര്‍ഗ്ഗം എന്നിവര്‍ക്കാണ് പദ്ധതി പ്രധാനമായും പ്രയോജപ്പെടുത്തുക.കൊയിലാണ്ടി നഗരസഭയില്‍ പി എം എ വൈ ലൈഫ് പദ്ധതിയുടെ ഭാഗമായി തൊണ്ണായിരത്തി എണ്‍പത്തെട്ടു വീടുകള്‍ അംഗീകരിച്ചിട്ടുണ്ട്. ഇതില്‍ നാന്നൂറ്റി ഇരുപത്തിയേഴു വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
നഗരസഭ ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ വി.കെ അജിത അധ്യക്ഷത വഹിച്ചു. പ്രസാദ് കെ.എം സ്വാഗതം അറിയിച്ചു. രചന നന്ദി രേഖപ്പെടുത്തി.














