കർശനമായ നിയന്ത്രണത്തോടെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന കൊയിലാണ്ടി നഗരസഭയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു. അതിന്റെ ഭാഗമായി നഗര പ്രദേശങ്ങളിൽ കൊതുക് നിവാരണത്തിനായി സ്പ്രേയിഗും . ഫോഗിങ്ങും ആരംഭിച്ചു. മെയ് ആദ്യ ആഴ്ച നഗരത്തിലെ ഡ്രയിനേജ് ക്ലീൻ ചെയ്യൽ പ്രവർത്തി ആരഭിക്കും. ശുചീകരണ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുന്നതിനായി 44 വാർഡുകളിലെയും വാർഡ് സാനിറ്റേഷൻ കമ്മറ്റികൾ യോഗം ചേർന്നു. നവ മാധ്യമങ്ങളിലൂടെ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ബോധവൽക്കരണ പ്രവർത്തനം നടക്കുന്നു. മെയ് 1. 2 തിയ്യതികളിൽ നഗരസഭയിലെ മുഴുവൻ വീടുകളും പറമ്പുകളും . അതത് വീട്ടുകാരുടെ നേതൃത്വത്തിൽ ശുചീകരിക്കും. ശുചീകരണ പ്രവർത്തനങ്ങൾക്ക് കൗൺസിലർമാർ. കുടുംബശ്രീ . റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ പ്രചരണം നടക്കുന്നു.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മെയ് 1. 2 തിയ്യതികളിൽ നടക്കുന്ന വീട് ശുചീകരണ പ്രവർത്തനത്തിൽ നഗരസഭയിലെ മുഴുവൻ കുടുംബാഗങ്ങളും പങ്കെടുക്കണമെന്ന് ചെയർപേഴ്സൻ . കെ.പി. സുധ അഭ്യർത്ഥിച്ചു.













