കൊയിലാണ്ടി നഗരസഭ :അടിയന്തര പ്രമേയം ചർച്ചക്ക് എടുത്തില്ല ;ബി.ജെ പി പ്രതിഷേധിച്ചു

കൊയിലാണ്ടി നഗരസഭ 2020-21 ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള ക്രമക്കേടുകളും ഓഡിറ്റ് റിപ്പോർട്ടും ചർച്ചക്ക് എടുക്കണമെന്ന ബിജെപി കൗൺസിലർമാരുടെ അടിയന്തിര പ്രമേയം ചർച്ചക്ക് എടുക്കാത്തതിൽ പ്രതിഷേധിച്ച് ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റി ഓഫീസിൽ പ്രതിഷേധം സംഘടിപ്പിച്ചു. 2020 – 21 സാമ്പത്തിക വർഷത്തെ മുൻസിപ്പാലിറ്റി ഓഡിറ്റിങ്ങിൽ വ്യാപകമായ ക്രമക്കേടുകളാണ് പുറത്ത് വന്നിട്ടുള്ളത്. ഇത് അടിയന്തിര പ്രധാന്യത്തോടെ ചർച്ച ചെയ്യണമെന്ന കൗൺസിലർമാരുടെ പ്രമേയം ചർച്ചക്ക് എടുക്കാൻ പോലും നഗരസഭ ചെയർ പേഴ്സൺ തയ്യാറായില്ല. മുൻ വർഷങ്ങളിലും ഇത്തരം ക്രമക്കേടുകൾ പുറത്ത് വന്നപ്പോൾ അതിന് ഓഡിറ്റ് ഡിപ്പാർട്ട് മെന്റിന് മറുപടി നൽകാൻ പോലും നഗരസഭ തയ്യാറായിട്ടില്ല എന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ആരോപിക്കുന്നു. കൊയിലാണ്ടി നഗര സഭയിലെ ഭൂരിഭാഗം പദ്ധതികളിലും ക്രമക്കേടുകൾ നടത്തിയതായി തെളിവുകൾ പുറത്ത് വരുന്നു. ജനങ്ങൾക്ക് നൽകുന്ന കുടിവെള്ള വിതരണത്തിലും , കണ്ടീജന്റ് തൊഴിലാളികൾക്ക് യൂണിഫോം വാങ്ങിയതിലും ഹരിത കർമ്മ സേനക്ക് മെഷീനുകളൾ വാങ്ങിയതിലും പുറത്ത് വരുന്ന അഴിമതികൾ ഞെട്ടിപ്പിക്കുന്നതാണെന്ന് ബി ജെ പി സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. വിഷയത്തിൽ നഗരസഭ ചെയർ പേഴ്സന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുമെന്ന് കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്സ്.ആർ ജയ്കിഷ് പറഞ്ഞു

കൊയിലാണ്ടി നഗരസഭ കൗൺസിലർ വൈശാഖ് കെ കെ പ്രമേയം അവതരിപ്പിച്ചു. ബി ജെ പി സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ്കിഷ് മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ മാരായ കെ.വി സിന്ധു , വി.കെ സുധാകരൻ എന്നിവർ സംസാരിച്ചു. ഗിരിജ ഷാജി, അഭിൻ അശോക്, പ്രീജിത്ത് ടി.പി , നിഷ സി, ജിതേഷ് കാപ്പാട്, രവി വല്ലത്ത്, അനൂപ്, മാധവൻ ബോധി എന്നിവർ നേതൃത്വം നൽകി

Spread the love

Leave a Reply

Your email address will not be published. Required fields are marked *