കോട്ടയം കാഞ്ഞിരപ്പള്ളി കുരിശു കവലയിലെ തോട്ടിൽ യുവാവിൻ്റെ മൃതദേഹം


കോട്ടയം കാഞ്ഞിരപ്പള്ളി കുരിശു കവലയിലെ തോട്ടിൽ യുവാവിൻ്റെ മൃതദേഹം. തോട്ടിലെ വെള്ളത്തിൽ കമഴ്ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പാറത്തോട് പാലപ്ര സ്വദേശി ജെറിൻ ജെയിംസിൻ്റെതാണ് മൃതദേഹമെന്നാണ് സംശയം.
ഇന്നലെ രാത്രി 12 മണിയോടെ ഓട്ടോറിക്ഷ തൊഴിലാളികളാണ് ഇതാദ്യം കണ്ടെത്തിയത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




Sharing is Caring