ബോളിവുഡ് ബോക്‌സ് ഓഫീസില്‍ 1000 കോടിയോട് അടുത്ത് കിംഗ് ഖാന്റെ ‘ജവാന്‍’


ബോളിവുഡ് ബോക്‌സ് ഓഫീസില്‍ ചരിത്ര കുതിപ്പിനൊരുങ്ങി കിംഗ് ഖാന്റെ ‘ജവാന്‍’. അറ്റ്‌ലീ ചിത്രം പത്താം ദിവസത്തിലെത്തി നില്‍ക്കുമ്പോള്‍ ഷാരൂഖിന്റെ തന്നെ പഠാന്റെ റെക്കോര്‍ഡ് തകര്‍ക്കുമോ എന്നാണ് ആരാധകര്‍ നോക്കിക്കാണുന്നത്.


ജവാന്‍ ആ?ഗോള തലത്തില്‍ 797.50 കോടി നേടിയതായി നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. അതായത്, 1000 കോടിക്ക് ഇനി 200 കോടി ബാക്കി.സെപ്റ്റംബര്‍ ഏഴിന് റിലീസിനെത്തിയ ജവാന്‍ ആദ്യ ദിനം തന്നെ 75 കോടി നേടിക്കൊണ്ട് ഹിന്ദി സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.


ഇന്ത്യയില്‍ മാത്രം ജവാന്‍ 410.88 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്ന് സാക്ക്‌നില്‍ക്ക് രേഖപ്പെടുത്തുന്നു. ഈ വര്‍ഷത്തെ ഹിന്ദി റിലീസുകളുടെ പട്ടികയില്‍ ജവാന്‍ ഇതിനകം തന്നെ മൂന്നാം സ്ഥാനത്താണ്. 543.05 കോടി നേടിയ എസ്ആര്‍കെയുടെ പഠാന്‍ ആണ് ഒന്നാം സ്ഥാനത്ത്. സണ്ണി ഡിയോള്‍ നായകനായ ഗദര്‍ 2 517.06 കോടി രൂപ നേടി രണ്ടാം സ്ഥാനത്തുമുണ്ട്. ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.



Sharing is Caring