കാനഡയില്‍ വീണ്ടും ഖാലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു. സുഖ ദുന്‍കെ എന്ന ഖാലിസ്ഥാന്‍ നേതാവാണ് കൊല്ലപ്പെട്ടത്. മരണം, ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ത്തിനിടെയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. സുഖ ദുന്‍കെയുടെ മരണത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. ഇന്നു രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
2017I വ്യാജരേഖകള്‍ ഉണ്ടാക്കി ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് കടന്ന നേതാവാണ് സുഖ ദുന്‍കെ. എന്‍ഐഎയുടെ പട്ടികയിലുള്ള പിടികിട്ടാപ്പുള്ളിയായ കുറ്റവാളിയാണ് ഇയാള്‍.അതേസമയം, ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ വധത്തില്‍ ഇന്ത്യക്കെതിരെ തിരിഞ്ഞ കാനഡയ്ക്ക് ഒപ്പംചേരാന്‍ സഖ്യരാജ്യങ്ങള്‍ തയാറായില്ല.

നയതന്ത്ര തലത്തിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ യു.എസ്. ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളെ ഒപ്പം കൂട്ടാന്‍ കാനഡ ശ്രമിച്ചിരുന്നു.അതേസമയം, ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ വധത്തില്‍ ഇന്ത്യക്കെതിരെ തിരിഞ്ഞ കാനഡയ്ക്ക് ഒപ്പംചേരാന്‍ സഖ്യരാജ്യങ്ങള്‍ തയാറായില്ല. നയതന്ത്ര തലത്തിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ യു.എസ്. ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളെ ഒപ്പം കൂട്ടാന്‍ കാനഡ ശ്രമിച്ചിരുന്നു.













