കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിക്കെതിരെ ​ഗുരുതര പരാതിയുമായി കെജിഎംഒഎ രം​ഗത്ത്

കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിക്കെതിരെ ​ഗുരുതര പരാതിയുമായി കെജിഎംഒഎ രം​ഗത്ത്. ഭർത്താവിനെ പരിചരിക്കാൻ വൈകിയെന്നാരോപിച്ച് ഡോക്ടർമാരെ അധിക്ഷേപിച്ചുവെന്നാണ് ആക്ഷേപം. താൻ എംഎൽഎ ആണെന്ന് പറഞ്ഞ് തങ്ങളോട് കയർക്കുകയായിരുന്നുവെന്ന് കെജിഎംഒഎ ആരോപിക്കുന്നു.ഇന്നലെ രാത്രി പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചാണ് സംഭവമുണ്ടായത്.

ഇതുകൊണ്ടാണ് ഡോക്ടർമാർക്ക് മർദനമേൽക്കുന്നതെന്ന തരത്തിൽ എം.എൽ.എ തങ്ങളെ അപമാനിച്ചു സംസാരിച്ചുവെന്നും ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു.ഡോക്ടർമാരുടെ സമരം നടക്കുന്ന അവസരത്തിൽ ക്യാഷ്വാലിറ്റിയിൽ ഇത്ര തിരക്കുള്ള സമയത്ത് ടെംപറേച്ചർ നോക്കാൻ തെർമോമീറ്റർ ഇല്ലേയെന്ന് ചോദിച്ച് എം.എൽ.എ കയർക്കുകയായിരുന്നുവെന്ന് ഡ്യൂട്ടിലിയിലുണ്ടായിരുന്ന ഡോക്ടർ പറയുന്നു. ആരോ​ഗ്യമന്ത്രിയെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവർ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *