കെജിഎഫ് സംവിധായകന്റെ പുതിയ ബ്രഹ്മാണ്ഡ ചിത്രം ‘സാലാര്‍’ ഉടൻ തീയേറ്ററുകളില്‍


പാൻ ഇന്ത്യൻ ചിത്രമായ ‘സാലാര്‍’ ട്രെയിലര്‍ ഡിസംബര്‍ 1ന് പുറത്തിറങ്ങും. കെജിഎഫ് എന്ന ഡ്യൂപ്പര്‍ ഹിറ്റിനു ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് ‘സലാര്‍’.
പ്രഭാസാണ് നായകൻ. ലോകമെമ്ബാടും ഡിസംബര്‍ 22ന് ചിത്രം റിലീസ് ചെയ്യും. ഇന്ത്യൻ സിനിമയുടെ പ്രതീക്ഷയുള്ള താരങ്ങളായ പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്നുവെന്ന് പ്രത്യേകതയും സലാറിനുണ്ട്. ആരാധകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.സംവിധായകനായ പ്രശാന്ത്‌ നീല്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമയെക്കുറിച്ച്‌ പ്രതികരിച്ചിരിക്കുന്നത്.


അതായത് ട്രെയിലര്‍ ഇറങ്ങുന്നതോടുകൂടി ആരാധകര്‍ക്ക് ചിത്രത്തെ പറ്റിയുള്ള പ്രതീക്ഷകള്‍ വര്‍ധിക്കും. സിനിമയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ക്ക് ഒരു വിരാമം ആകും. ബാഹുബലിക്ക് ശേഷം എക്കാലത്തെയും വലിയ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ആക്ഷൻ ചിത്രമായാണ് “സലാര്‍” ഒരുക്കിയിരിക്കുന്നത്.- സംവിധായകൻ വിശദീകരിച്ചു.


രണ്ട് കഥാപാത്രത്തെയാണ് സലാറില്‍ പ്രഭാസ് അവതരിപ്പിക്കുക. രണ്ടില്‍ ഒരു കഥാപാത്രം നെഗറ്റീവ് കഥാപാത്രമായിരിക്കും എന്നും പൃഥ്വിരാജ് വില്ലൻ വേഷത്തിലായിരിക്കും എത്തുക എന്നും നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രണ്ട് ഭാഗമായിട്ടാണ് സലാര്‍ എത്തുക.

പ്രഭാസ് – പൃഥ്വിരാജ് സുകുമാരൻ കൂട്ടുകെട്ടിന് പുറമെ ശ്രുതി ഹാസൻ, ജഗപതി ബാബു, മീനാക്ഷി ചൗധരി, ശ്രിയ റെഡ്ഡി, ഈശ്വരി റാവു, ടിന്നു ആനന്ദ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത്. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുര്‍.



Sharing is Caring