കേരള പത്ര പ്രവർത്തക അസോസി യേഷൻ ജില്ലാ ഭാരവാഹികൾ


കോഴിക്കോട്: കേരള പത്ര പ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ആയി എം കെ അഷ്‌റഫ്‌ നാദാപുരം, ജനറൽ സെക്രട്ടറി യായി രഞ്ജിത് നിഹാര കൊയിലാണ്ടി ട്രഷററായി സുനിൽകുമാർ കോഴിക്കോട് എന്നിവരെ തെരഞ്ഞെടുത്തു.
കെ കെ ശ്രീജിത്ത്, ആനന്ദൻ കൊയിലാണ്ടി, ദാമോദരൻ താമരശേരി എന്നിവർ വൈസ് പ്രസിഡന്റുമാരും ഷൗക്കത്ത് അത്തോളി, കരുണൻ വൈകുണ്ടം എന്നിവർ ജോ. സെക്രട്ടറിമാരുമാണ്.


ബാലുശ്ശേരി പ്രസ് ക്ലബ്ബിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിൽ ബിജു കക്കയം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ സലീം മൂഴിക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ ഭാരവാഹികളെ പ്രഖ്യാപിച്ചു.




Sharing is Caring