കട്ടപ്പയെ കാണാനായി വടകര ഇന്റര്‍നാഷണല്‍ എക്‌സ്‌പോയില്‍ എത്തുക

കട്ടപ്പയ്ക്ക എന്ത് കാര്യം വടകര ഇന്റര്‍നാഷണല്‍ എക്‌സ്‌പോയില്‍! കാഴ്ചകൊണ്ട് വിസ്മയം തീര്‍ത്ത വടകര ഇന്റര്‍നാഷണല്‍ എക്‌സ്‌പോയിലെ മറ്റൊരു കാഴ്ചയാണ് കട്ടപ്പ. ‘കട്ടപ്പ’ രാജ പ്രൌഡിയോടെയാണ് എക്‌സ്‌പോയിലെത്തിയത്.കട്ടപ്പയെ കണ്ടവരെല്ലാം ഒന്ന് ഞെട്ടി. കട്ടപ്പയാണ് എക്‌സ്‌പോയിലെ പ്രധാന ആകര്‍ഷണവും.കട്ടപ്പ ആരാണെന്ന് അറിയണം അല്ലെ, ബാഹുബലിയിലെ കട്ടപ്പയല്ല എക്‌സ്‌പോയിലെ കട്ടപ്പ.ഇന്ത്യന്‍ നാടന്‍ ജീന്‍ വര്‍ഗത്തില്‍പ്പെട്ട ജഫ്രവാദി ഇനമായ പോത്താണ് എക്‌സ്‌പോയിലെ കട്ടപ്പ.കട്ടപ്പ ചില്ലറകാരനല്ല 1100kg ആണ് കട്ടപ്പയുടെ തൂക്കം.മാത്രമല്ല വടകരയില്‍ നടന്ന ക്ഷീര സംഗമത്തില്‍ കേരളത്തിലെ നാടന്‍ ജീനിനുള്ള അവാര്‍ഡ് കിട്ടിയതും കട്ടപ്പയ്ക്കാണ്. ഹോളിവുഡ്, വോളിവുഡ് സിനിമകള്‍ക്ക് പ്രചോദനമായതും ഈ കട്ടപ്പ തന്നെയാണ്.കേരളത്തിലെ 8ഓളം എക്‌സിബിഷനിലെ താരവുമായിരുന്നു കട്ടപ്പ.കട്ടപ്പയോടപ്പം തന്നെ പടയപ്പയും കൂട്ടിനായി എക്‌സ്‌പോയില്‍ ഉണ്ട്.ആറുവയസാണ് കട്ടപ്പയ്ക്ക്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ഉന്മേഷാണ് കട്ടപ്പയുടെ ഉടമസ്ഥന്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *