കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ എം രമ അവധിയില്‍ പ്രവേശിച്ചു


കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ എം രമ അവധിയില്‍ പ്രവേശിച്ചു. എസ്എഫ്‌ഐ അക്രമത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടണമെന്നാണ് എം രമ അറിയിച്ചിരിക്കുന്നത്. കുടിവെള്ള പ്രശ്‌നം സംസാരിക്കാനെത്തിയ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയതോടെ വിവാദത്തിലായതിന് പിന്നാലെ ഡോ.എം രമയെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. മാര്‍ച്ച് 31 വരെ ഒരു മാസത്തേക്കാണ് ഡോ.എം രമ അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്.


വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ അതിരുകടന്ന പരമാര്‍ശങ്ങളില്‍ എം.രമ ഖേദപ്രകടനവുമായി രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികളെയാകെ അപമാനിക്കുന്ന തരത്തിലുള്ള പരമാര്‍ശങ്ങളില്‍ മുന്‍ പ്രന്‍സിപ്പലിനെതിരെ കോളജ് പി.ടി.എയും രംഗത്തെത്തി. ഇതോടെ വിദ്യാര്‍ത്ഥികളോട് എം രമ മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. പരാതിയുമായി എത്തിയ വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടതിനെ തുടര്‍ന്നാണ് എം.രമയെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കിയത്.




Sharing is Caring