കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; ഭരണസമിതി അംഗങ്ങളുടെ അറസ്റ്റ് ഉടനുണ്ടാകും


കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ മറ്റ് സിപിഐഐഎം ഭരണസമിതി അംഗങ്ങളുടെ അറസ്റ്റ് ഉടനുണ്ടായേക്കും. തട്ടിപ്പില്‍ ഭരണസമിതി അംഗങ്ങള്‍ക്കെതിരായ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ മുറയ്ക്കാകും അറസ്റ്റ്.


ബാങ്ക് ഇടപാടുകളില്‍ വായ്പാ രേഖകളുടെ പരിശോധന അന്തിമ ഘട്ടത്തിലാണ്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത ആളുകളുടെയും മൊഴിയെടുക്കല്‍ പുരോഗമിക്കുകയാണ്. നിലവില്‍ ബാങ്ക് ഭരണസമിതി അംഗങ്ങള്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

online news portal

സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പിന്റെ വ്യാപ്തി കണക്കാക്കിയാണ് കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. അതേസമയം കേസിലെ അഞ്ചാം പ്രതി കിരണിനെ ഇതുവരെ അന്വേഷണസംഘത്തിന് പിടികൂടാനായിട്ടില്ല.



Sharing is Caring