ദീപാവലി റിലീസ് ആയി എത്തിയ കാര്‍ത്തിയുടെ സര്‍ദാര്‍ 100 കോടി ക്ലബില്‍


കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ കാര്‍ത്തിയുടെ ക്രെഡിറ്റിലേക്ക് തുടരെ ഹിറ്റുകള്‍ ലഭിച്ചതിനാല്‍ കാര്‍ത്തി സന്തോഷവാനാണ്.അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രമായ സര്‍ദാര്‍ ബോക്‌സ് ഓഫീസില്‍ മികച്ച നേട്ടം കൊയ്യുകയാണ്. ദീപാവലി റിലീസ് ആയി എത്തിയ ചിത്രം ഇപ്പോള്‍ 100 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ്.


പി എസ് മിത്രന്‍ സംവിധാനം ചെയ്ത കാര്‍ത്തിയുടെ സര്‍ദാര്‍ ദീപാവലിക്ക് ദിവസങ്ങള്‍ക്ക് മുമ്ബ് ഒക്ടോബര്‍ 21 ന് തിയേറ്ററുകളില്‍ എത്തി. ശിവകാര്‍ത്തികേയന്റെ പ്രിന്‍സുമായി ചിത്രം ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടി.
ഇരുമ്ബു തിരൈ, ഹീറോ ഫെയിം പി എസ് മിത്രന്‍ സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് സര്‍ദാര്‍. കാര്‍ത്തി അച്ഛനും മകനുമായി രണ്ട് വേഷങ്ങള്‍ ചെയ്യുന്നതാണ് ചിത്രത്തില്‍ കണ്ടത്. കാര്‍ത്തിയെ കൂടാതെ റാഷി ഖന്ന, രജിഷ വിജയന്‍, ചങ്കി പാണ്ഡെ, റിതു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. സിനിമ വിജയം ആയതോടെ സിനിമയുടെ രണ്ടാം ഭാഗവും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിക്കുകയും ചെയ്തു




Sharing is Caring