“കാര്‍ത്തികേയ 2” ഓഗസ്റ്റ് 13ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തുന്നു

വിശ്വാസങ്ങളെയും ശാസ്ത്രത്തെയും കുറിച്ച്‌ സംസാരിക്കുന്ന ഒരു അമാനുഷിക രഹസ്യ ചിത്രമായിരുന്നു കാര്‍ത്തികേയ.

അതിന്‍റെ പ്രീക്വല്‍ ഇപ്പോള്‍ റിലീസിന് ഒരുങ്ങുകയാണ്. കാര്‍ത്തികേയ 2 ആദ്യ ഭാഗത്തിന്‍റെ തുടര്‍ച്ചയാണ് ഇത്.സിനിമ ഓഗസ്റ്റ് 13ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും

കാര്‍ത്തികേയ 2 സംവിധാനം ചെയ്യുന്നത് ചന്ദു മൊണ്ടേടിയും സംഗീതം ഒരുക്കുന്നത് കാലഭൈരവയുമാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി ഒന്നിലധികം ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും. . ബോളിവുഡ് താരം അനുപം ഖേറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിഖില്‍ സിദ്ധാര്‍ത്ഥയും അനുപമ പരമേശ്വരനും ആണ് ചിത്രത്തിലെ താരങ്ങള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *