ബോക്സ് ഓഫിസില്‍ വൻകുതിപ്പുമായി കാന്താര ,ഇന്ത്യയില്‍ നിന്നുമാത്രം വാരിയത് 230 കോടി


ഇന്ത്യന്‍ സിനിമാലോകത്ത് അത്ഭുതം തീര്‍ക്കുകയാണ് റിഷഭ് ഷെട്ടിയുടെ കാന്താര.ബോക്സ് ഓഫിസില്‍ വന്‍ കുതിപ്പാണ് ചിത്രം നടത്തുന്നത്. ഇതുവരെ 230 കോടി രൂപയാണ് ചിത്രം വാരിയത്. ഇന്ത്യയില്‍ നിന്ന് മാത്രമുള്ള കണക്കാണിത്. ആഗോള കളക്ഷന്‍ ഇതിനു മുകളില്‍ വരും. 16 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്റെ ബോക്സ് ഓഫിസ് വിജയം ഇന്ത്യന്‍ സിനിമാലോകത്തിനു തന്നെ അത്ഭുതമാവുകയാണ്.


സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം ഒരു മാസം ആകുമ്ബോഴും തിയറ്ററുകള്‍ നിറയ്ക്കുകയാണ്. കര്‍ണാടകയില്‍ നിന്ന് മാത്രം 150 കോടി രൂപയാണ് ചിത്രം നേടിയത്. ആന്ധ്രപ്രദേശ്-തെലങ്കാനയില്‍ നിന്നും 30 കോടിയും നേടി. ഹിന്ദിയില്‍ 50 കോടിയും ചിത്രം കടന്നു. കേരളത്തിലെ കലക്‌ഷന്‍ മാത്രം നാല് കോടി വരും. ഇതില്‍ ഏറ്റവും കൂടുതല്‍ കലക്‌ഷന്‍ ലഭിച്ചിരിക്കുന്നത് വടക്കന്‍ കേരളത്തില്‍ നിന്നാണ്.


ഒക്ടോബര്‍ 20 ന് 121 തിയറ്ററുകളിലാണ് കേരളത്തില്‍ കാന്താര മലയാളം പതിപ്പ് എത്തിയത്. ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയതോടെ പല മലയാള ചിത്രങ്ങളേക്കാള്‍ പ്രേക്ഷകരുണ്ട് ഈ കന്നഡ മൊഴിമാറ്റ ചിത്രത്തിന്. രണ്ടാം വാരത്തിലേക്ക് കടക്കുമ്ബോള്‍ കേരളത്തില്‍ 208 സ്ക്രീനുകളിലാണ് കാന്താര പ്രദര്‍ശിപ്പിക്കുന്നതെന്ന് വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അറിയിച്ചിരുന്നു.



Sharing is Caring