നടി തുനിഷ ശര്‍മ്മയുടെ മരണം കൊലപാതകമാണെന്ന് കങ്കണ റണാവത്ത്


നടി തുനിഷ ശര്‍മ്മയുടെ മരണം കൊലപാതകമാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. തുനിഷ ഒറ്റയ്ക്കല്ല ഇത് ചെയ്തതെന്നും ഇതൊരു കൊലപാതകമാണെന്നും അവര്‍ പറഞ്ഞു.തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.


ടെലിവിഷന്‍ നടി തുനിഷ ശര്‍മ്മയെ ഒരു ടെലിവിഷന്‍ സീരിയലിന്റെ ഷൂട്ടിംഗ് സെറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 20 കാരിയായ നടിയെ താന്‍ അഭിനയിക്കുന്ന സീരിയലിന്റെ സെറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നൈഗാവിലെ സെറ്റിലെ മേക്കപ്പ് റൂമിലാണ് മൃതദേഹം കണ്ടെത്തിയത്.


‘അലി ബാബ ദസ്താന്‍-ഇ-കാബൂള്‍’ എന്ന സീരിയലിലെ ഷെഹ്‌സാദി മറിയം എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയാണ് തുനിഷ ശര്‍മ്മ. ‘ഭാരത് കാ വീര്‍ പുത്ര മഹാറാണ പ്രതാപ്’ എന്ന സീരിയലിലൂടെയാണ് ടെലിവിഷനില്‍ അരങ്ങേറ്റം കുറിച്ചത്. തുനിഷ ശര്‍മ്മ നിരവധി ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഫിത്തൂര്‍, ബാര്‍ ബാര്‍ ദേഖോ തുടങ്ങിയ ചിത്രങ്ങളില്‍ കത്രീന കൈഫിന്റെ സഹോദരിയുടെ വേഷമാണ് താരം അവതരിപ്പിച്ചത്.



Sharing is Caring