കമീറ അറബിക് ബ്രെഡ്


ചേരുവകള്‍


•മൈദ- ഒന്നര കപ്പ്


•പാല്‍പൊടി -രണ്ട് ടേബ്ള്‍ സ്പൂണ്‍

•യീസ്റ്റ് -ഒരു ടീസ്പൂണ്‍

•പഞ്ചസാര -ഒരു ടീസ്പൂണ്‍

•മുട്ട -ഒന്ന്

•ചെറു ചൂടുപാല്‍- അര കപ്പ്

•ഉപ്പ്- ആവശ്യത്തിന്

•ഏലക്കപ്പൊടി -കാല്‍ ടീസ്പൂണ്‍

•കുങ്കുമപ്പൂവ് -ഒരു നുള്ള്

(ആവശ്യമുണ്ടെങ്കില്‍ മാത്രം)

•തൈര് – ഒരു ടേബ്ള്‍ സ്പൂണ്‍

•ഒലിവ് ഓയില്‍ – ഒരു ടേബ്ള്‍ സ്പൂണ്‍

•വെളുത്ത എള്ള് – ഒരു കപ്പ്

തയാറാക്കുന്ന വിധം

ഒരു വലിയ പാത്രമെടുത്ത് അതിലേക്ക് മൈദ, പാല്‍പൊടി, പഞ്ചസാര, യീസ്റ്റ്, മുട്ട, ഏലക്കപ്പൊടി, തൈര്, ഒലിവ് ഓയില്‍, ഉപ്പ് എന്നിവയെല്ലാം കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.

ശേഷം, ചെറു ചൂടുപാല്‍ ഉപയോഗിച്ച്‌ നല്ല സോഫ്റ്റ് ആയിട്ട് കുഴച്ചെടുക്കുക. മുകളില്‍ കുറച്ച്‌ ഓയില്‍ തടവി രണ്ടു മണിക്കൂര്‍ പൊങ്ങിവരുന്നതിനായി മാറ്റിവെക്കുക. ശേഷം, മാവ് ഒന്നുകൂടി കുഴച്ച്‌ നാലോ അഞ്ചോ ഉരുളകളാക്കി മാറ്റിവെക്കുക.

ഓരോ ഉരുളകളും കൈകൊണ്ട് ചെറുതായി അമര്‍ത്തി വെളുത്ത എള്ളില്‍ മുക്കിയെടുത്ത ശേഷം കുറച്ച്‌ കനത്തില്‍ (അര ഇഞ്ച് വരെ) പരത്തിയെടുത്ത് നാലായി മുറിച്ചെടുത്ത് ചൂടായ എണ്ണയില്‍ വറുത്ത് കോരുക. ഈ രുചികരമായ അറബിക് ബ്രെഡ് (യമനി-ഇമാറാത്തി ബ്രെഡ്) ഹമൂസിന്റെയും എല്ലാത്തരം കറികളുടെയും കൂടെ കഴിക്കാവുന്നതാണ്.



Sharing is Caring