കളമശേരി സ്‌ഫോടനക്കേസ്;മാര്‍ട്ടിനുമായി അന്വേഷകസംഘം ഇന്ന് തെളിവെടുപ്പ് നടത്തും


കളമശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷകസംഘം ഇന്ന് തെളിവെടുപ്പ് നടത്തും. സ്‌ഫോടനം നടന്ന സാമ്ര കണ്‍വന്‍ഷന്‍ സെന്ററിലാണ് പ്രധാന തെളിവെടുപ്പ് നടത്തുക. ബോംബ് നിര്‍മ്മിക്കാന്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ വാങ്ങിയ പള്ളുരുത്തിയിലെ കട, പെട്രോള്‍ വാങ്ങിയ തൃപ്പൂണിത്തുറയിലെ പമ്പ്, പടക്കക്കട എന്നിവിടങ്ങളിലാണ് തെളിവെടുപ്പ്.


യഹോവയുടെ സാക്ഷികളുടെ കൂട്ടായ്മയില്‍ തുടരുന്ന ചിലരോട് തനിക്ക് വിരോധം ഉണ്ടായിരുന്നതായി ഡൊമിനിക്ക് മൊഴി നല്‍കിയിരുന്നു. കസ്റ്റഡി കാലാവധി കഴിയും മുന്‍പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.




Sharing is Caring