കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന്റെ സാമ്പത്തികസ്രോതസുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സ്. 2021 ല്‍ കെ സുധാകരനെതിരെ ഒരു വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കെ കരുണാകരന്‍ ട്രസ്റ്റിന്റെയും, കണ്ണൂര്‍ ഡി സി സി ഓഫീസ് നിര്‍മാണത്തിന്റെയും പേരില്‍ കോടിക്കണക്കിന് രൂപ കെ സുധാകരന്‍ പിരിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍മേല്‍ 2021 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
അധ്യാപികയായിരുന്ന സുധാകരന്റെ ഭാര്യക്ക് ലഭിച്ച ശമ്പളം അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് അവര്‍ പഠിപ്പിച്ചിരുന്ന കാടാച്ചറി സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിജിലന്‍സ് കത്തു നല്‍കിയിട്ടുണ്ട്. വിജിലന്‍സ് കോഴിക്കോട് യൂണിറ്റ് എസ് പി അബ്ദുള്‍ റസാഖാണ് കത്ത് നല്‍കിയത്.ഡി സി സി ഓഫീസിനും കെ കരുണാകരന്‍ ട്രസ്റ്റിനുമായി വിദേശത്ത് നിന്നടക്കം കോടിക്കണക്കിന് രൂപ കെ സുധാകരന്‍ പിരിച്ചുവെന്നാണ് പ്രശാന്ത് ബാബു വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പറയുന്നത്.














