സുരേഷ് ഗോപി കേന്ദ്രമന്ത്രിയായാല്‍ സന്തോഷമെന്ന് കെ സുരേന്ദ്രന്‍


സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് വന്നാല്‍ സന്തോഷമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുരേഷ് ഗോപിയുടെ മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് കേരളത്തിലെ പാര്‍ട്ടിക്ക് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു


കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തില്‍നിന്ന് രാജ്യസഭാ മുന്‍ എംപിയായ സുരേഷ് ഗോപിയെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കേരളത്തിലെ ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി മുരളീധരനും മന്ത്രിസഭലയിലുണ്ട്.




Sharing is Caring