ജമാഅത്തെ ഇസ്ലാമി – ആർഎസ്എസ് ചർച്ചയിൽ മുഖ്യമന്ത്രിക്ക് ഭയമെന്ന് കെ സുരേന്ദ്രൻ


ജമാഅത്തെ ഇസ്ലാമി – ആർഎസ്എസ് ചർച്ചയിൽ മുഖ്യമന്ത്രിക്ക് ഭയമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ മുഖ്യമന്ത്രി പ്രചരിപ്പിക്കുന്നു. പാവപ്പെട്ട മുസ്ലീംങ്ങളെ വരുതിയിലാക്കാൻ നോക്കുകയാണ്. വർഗീയ പ്രീണനത്തിനായി ഉപയോഗിക്കുന്നത് വഴി വോട്ട് തട്ടാനുള്ള ശ്രമമാണ് നടക്കുന്നത്.


മോദി ഭരണത്തിൽ വർഗീയ കലാപങ്ങൾ ഇല്ലാതായി. ഹരിയാനയിൽ കാക്ക കറണ്ട് അടിച്ച് ചത്താലും കുറ്റം ബിജെപിക്കെന്നും സുരേന്ദ്രൻ പറഞ്ഞു. എം വി ഗോവിന്ദൻ്റെ യാത്ര വർഗീയ കലാപം നടപ്പാക്കാനാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങൾ നടക്കുന്നുവെന്ന വ്യാജ പ്രചാരണം നടത്തുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചെർത്തു.




Sharing is Caring