ദി കേരള സ്റ്റോറി ചലച്ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് ഐഎസ് റിക്രൂട്ട്മെന്റ് നടന്നുവെന്ന കാര്യത്തിൽ തർക്കമില്ലെന്നും. എത്ര പെൺകുട്ടികളെന്ന കണക്കിൽ മാത്രമാണ് തർക്കമെന്നും സുരേന്ദ്രൻ പറഞ്ഞു.
32,000 പെൺകുട്ടികളെ മതംമാറ്റി നാടുകടത്തിയെന്ന കണക്കിൽ തർക്കമുണ്ട്. പക്ഷെ ഐ.എസ് റിക്രൂട്ട്‌മെന്റ് നടന്നുവെന്നതിൽ തർക്കമില്ലെന്നുമായിരുന്നു സുരേന്ദ്രന്റെ വാക്കുകൾ.
എല്ലാ സിനിമയും വസ്തുതയല്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.കേരള സ്റ്റോറി സിനിമയല്ലേ, പാഠപുസ്തകമല്ലല്ലോ എന്നാണ് കെ. സുരേന്ദ്രൻ ചോദിച്ചത്. സിനിമയെ സിനിമയായി കണ്ടാൽ മതി. ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും അപമാനിക്കുന്ന സിനിമകൾക്ക് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അനുമതി നൽകുന്നു. ഇരട്ടത്താപ്പ് ശരിയല്ല .

ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബി.ബി.സി പുറത്തിറക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചപ്പോള്‍ ബി.ജെ.പി എവിടെയും തടഞ്ഞിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സെൻസർ ബോർഡിന്റെ അനുമതി കിട്ടിയാൽ സിനിമ പ്രദർശിപ്പിക്കാമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.













