കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരും; നിലവിൽ നേതൃമാറ്റമില്ല

കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരും. നിലവിൽ നേതൃമാറ്റമില്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. ആര്‍ക്കും എന്ത് പദവിയും ആഗ്രഹിക്കാമെന്നും സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കാന്‍ നടപടി ക്രമം ഉണ്ടെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. തരൂർ അഭിപ്രായം പറയേണ്ടത് ഹൈ കമാന്‍റിനോടാണ്. ആർക്കും പദവികൾ ആഗ്രഹിക്കാം. പക്ഷെ പാർട്ടി നടപടി പാലിക്കണം. മുഖ്യമന്ത്രി ആകാൻ തയ്യാർ എന്ന പ്രതികരണത്തെയും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്ത് നേതൃമാറ്റം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയാകാന്‍ താന്‍ തയാറെന്ന ശശി തരൂരിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഹൈബി ഈഡന്‍ എം പി രംഗത്തെത്തി. ആര്‍ക്കും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കാമെന്നും, തനിക്കും ആഗ്രഹിച്ചു കൂടെ എന്നുമായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും ഇപ്പോള്‍ അതില്‍ അഭിപ്രായം പറയാന്‍ സമയമായില്ലെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *