പോക്‌സോ കേസിൽ പേര് പരാമർശിച്ച സംഭവത്തിൽ കെ സുധാകരൻ മാനനഷ്ട കേസ് നൽകി


പോക്‌സോ കേസിൽ പേര് പരാമർശിച്ച സംഭവത്തിൽ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ കെ സുധാകരൻ. എം വി ഗോവിന്ദൻ, പി പി ദിവ്യ എന്നിവരും ദേശാഭിമാനി പത്രവും എതിർ കക്ഷികൾ. അഡ്വക്കേറ്റ് വി എസ് ചന്ദ്രശേഖരൻ മുഖേനെ എറണാകുളം സി ജി എം കോടതിയിലാണ് കേസ് നൽകുന്നത്. മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പരാര്‍ശത്തിനെതിരെയാണ് കേസ്.പാര്‍ട്ടി പത്രത്തെ ഉദ്ധരിച്ചാണ് എം വി ഗോവിന്ദന്‍ കെ സുധാകരനെതിരെ പരാമര്‍ശം നടത്തിയത്.


എന്നാൽ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ മാത്രമാണ് വിളിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ച് നൽകിയ വിശദീകരണം. സുധാകരനെതിരെ അതിജീവിതയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ളൊരു മൊഴിയില്ല. എല്ലാ ആരോപണങ്ങളിലും ചോദ്യം ചെയ്യലില്‍ വ്യക്തത വരുത്തുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.




Sharing is Caring