ലോക കേരളസഭയുടെ പണപ്പരിവിനെതിര രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എംപി


ലോക കേരളസഭയുടെ പണപ്പരിവിനെതിര രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. ഈ പണപ്പരിവ് വെറും കൊള്ളയാണ്. ഇങ്ങനെ കൊള്ള നടത്തുന്നതിന് ഇന്നല്ലെങ്കില്‍ നാളെ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. പണപ്പിരിവിനെ സംബന്ധിച്ച് ഉയര്‍ന്നു വന്ന വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അതേ സമയം പണപ്പിരിവ് ബക്കറ്റ് പിരിവാണ് എന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നിരുന്നു. പണപ്പിരിവ് മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടക്കുന്നതെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.


ഈ പിരിവ് ആര് പറഞ്ഞിട്ടാണെന്നും, പൂച്ച കണ്ണടച്ചു പാലു കുടിക്കുന്ന പോലെയാണ് തട്ടിപ്പ് നടത്തുന്നതെന്നും ചെന്നിത്തല പരിസഹസിച്ചു. പ്രവാസികൾക്ക് പ്രയോജനം ലഭിക്കാത്തതുകൊണ്ടാണ് പ്രതിപക്ഷം ബഹിഷ്കരിക്കുന്നത്.സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്തതുകൊണ്ട് പിരിവ് നടത്തുന്നുവെന്നത് എന്തൊരു ന്യായീകരണമാണെന്നും ചെന്നിത്തല ചോദിച്ചു. കേരളം ലോക ധൂര്‍ത്തും അഴിമതിയുമാണ് . പ്രവാസികൾക്ക് മുഖ്യമന്ത്രിയുടെ വിദേശ യാത്രകൊണ്ട് എന്ത് പ്രയോജനമുണ്ടായി എന്നും അദ്ദേഹം ചോദിച്ചു.




Sharing is Caring