മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. കോൺഗ്രസ് ഇടുക്കി ജില്ല പ്രവർത്തക കൺവെൻഷനിലാണ് വിമർശനം. മുഖ്യമന്ത്രി ഏകാധിപതിയാണെന്നും എല്ലാത്തിലും കയ്യിട്ട് വാരി പണം സമ്പാദിക്കുന്നയാളാണെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.
കേരളീയത്തിന് ചെലവാക്കുന്ന പണമുണ്ടെങ്കിൽ കെഎസ്ആർടിസിക്ക് ശമ്പളം കൊടുക്കാം. പിണറായി വിജയൻറെ അദാനിയാണ് ഊരാളുങ്കലെന്ന് സുധാകരൻ പറഞ്ഞു.എന്താണ് പിണറായി വിജയന്‍ മകള്‍ക്കെതിരായ ആരോപണം നിഷേധിക്കാത്തതെന്നും വായിക്കകത്ത് പിണ്ണാക്കാണോയെന്നും സുധാകരന്‍ തുറന്നടിച്ചു. ആരോപണങ്ങൾ നിഷേധിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. മാസപ്പടി വിവാദത്തിലും പ്രതികരണമില്ല. കൈതോലപ്പായയിൽ പണം കടത്തിയെന്ന ആരോപണത്തിലും പ്രതികരണമില്ല.














