മിഅ ബൈ തനിഷ്‌കിന്‍റെ ‘ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവൽ’


മുൻനിര ആഭരണ ബ്രാൻഡുകളിലൊന്നായ മിഅ ബൈ തനിഷ്‌ക് ‘ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവൽ’ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഫെസ്റ്റിവലിന്‍റെ ഭാഗമായി മിഅ ബൈ തനിഷ്‌കിന്‍റെ പുതിയ ആഭരണ ശേഖരമായ ക്യുപിഡ് എഡിറ്റ് 3.0 അവതരിപ്പിക്കുകയും ചെയ്തു.

ഫെബ്രുവരി 16 വരെയാണ് ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവൽ. ഫെസ്റ്റിവലിന്‍റെ ഭാഗമായി മിഅ ബൈ തനിഷ്‌കിന്‍റെ എല്ലാ ഡയമണ്ട് ആഭരണങ്ങള്‍ക്കും മൊത്തം ബിൽ മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ 20 ശതമാനം വരെ ഇളവ് ലഭിക്കും. കൂടാതെ, മിഅ ബൈ തനിഷ്‌കിന്‍റെ സിൽവർ കളക്ഷനിലെ തിരഞ്ഞെടുത്ത ആഭരണങ്ങള്‍ക്ക് 15 ശതമാനം കിഴിവും ലഭിക്കും.

മിഅ ബൈ തനിഷ്‌കിന്‍റെ ഏറ്റവും പുതിയ ക്യുപിഡ് എഡിറ്റ് 3.0 ആഭരണ ശേഖരത്തിൽ 40-ലധികം രൂപകല്‌പനകളിലുള്ള ആഭരണങ്ങളാണുള്ളത്. ടോയ്-എറ്റ്-മോയ്-പ്രചോദിതമായ ആഭരണങ്ങള്‍ക്ക് പുറമേ മോഡുലാർ മോതിരങ്ങളും ക്രമീകരിക്കാവുന്ന നെക്‌ലേസുകളുമെല്ലാം ഈ മനോഹരമായ ശേഖരത്തിൽ ഉൾപ്പെടുന്നു.


സമ്മാനം നൽകുക എന്നത് വെറും പ്രവൃത്തിയെക്കാൾ വലിയ ഒരു കാര്യമാണെന്ന് മിഅ ബൈ തനിഷ്‌ക് വിശ്വസിക്കുന്നു എന്നും ഓർമ്മകൾ സൃഷ്ടിക്കുക, സന്തോഷം ഉണർത്തുക, ജീവിതത്തെ സവിശേഷമാക്കുന്ന ബന്ധങ്ങൾ ആഘോഷിക്കുക എന്നിവ കൂടിയാണ് അത് എന്നും ടൈറ്റൻ കമ്പനി ലിമിറ്റഡ് മിഅ ബൈ തനിഷ്‌ക് ബിസിനസ് ഹെഡ് ശ്യാമള രമണൻ പറഞ്ഞു. ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമായി തയ്യാറാക്കിയ ആഭരണ ശേഖരങ്ങളും എക്സ്ക്ലൂസീവ് ഓഫറുകളും ഉപയോക്താക്കള്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു.




Sharing is Caring