ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ലാ ടൊമാറ്റിന’ സെപ്റ്റംബര്‍ 22ന് വെള്ളിത്തിരയില്‍ എത്തും.പ്രതിഭാധനനായ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ലാ ടൊമാറ്റിന’ മികച്ച വിജയമാകും. ചിന്തോദ്ദീപകവും സാമൂഹിക പ്രസക്തിയുള്ളതുമായ കഥ.
ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ച് ധീരമായ ചുവടുവെയ്പ്പ് നടത്തുന്ന ഒരു പത്രപ്രവര്‍ത്തകന്റെ യാത്രയെ ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നത്, അത് ഒടുവില്‍ സര്‍ക്കാരിന്റെ മുള്ളായി മാറുന്നു. ഡോക്ടര്‍ ബേജി ജെയിംസ്, സന്ദീപ് സുധ എന്നിവരുടെ വരികള്‍ക്ക് അര്‍ജുൻ വി അക്ഷയ സംഗീതം പകരുന്നു.എഡിറ്റര്‍- വേണുഗോപാല്‍,കല- ശ്രീവത്സന്‍ അന്തിക്കാട്, മേക്കപ്പ്-പട്ടണം ഷാ, സ്റ്റില്‍സ്നരേന്ദ്രൻകൂടാല്‍,ഡിസൈന്‍സ്- ദിലീപ് ദാസ്,സൗണ്ട്-കൃഷ്ണനുണ്ണി, ഗ്രാഫിക്സ്-മജു അൻവര്‍,കളറിസ്റ്റ്-യുഗേന്ദ്രൻ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കൃഷ്ണ, പി ആര്‍ ഒ-എ എസ് ദിനേശ്.














