ഏകാധിപതികളായ ഭരണാധികാരികള്‍ വര്‍ധിച്ചു വരുന്ന, മാധ്യമപ്രവര്‍ത്തനം വെല്ലുവിളിയാകുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് മാധ്യമ സ്വാതന്ത്ര്യമാണ്. കള്ളക്കേസെടുത്ത് പ്രവര്‍ത്തകരെ കുടുക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണകൂടത്തെ എതിര്‍ക്കുന്നവരെ രാജ്യ ദ്രോഹികളായി മുദ്ര കുത്തുന്നതാണ് പുതിയ തന്ത്രം. കേരളത്തിലെ ഭരണകൂടവും ഭയം സൃഷ്ടിക്കുന്നുണ്ട്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒളിച്ചോടുന്ന തന്ത്രമാണ് കേരളത്തില്‍ പയറ്റുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിക്കാന്‍ അവസരമില്ലാത്ത അവസ്ഥയാണ്. പറയുന്ന കാര്യങ്ങള്‍ കേട്ടു കൊണ്ട് ഇരിക്കാന്‍ മാത്രമേ സാധിക്കൂ.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങളില്‍ സ്റ്റേജ് മാനേജ്മെന്റ്. 7 മണിക്ക് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുമെന്നാണ് പറയുന്നത്. അത്തരം ഉപദേശങ്ങള്‍ നല്‍കുന്നവരോട് നല്ല നമസ്‌കാരമാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.













