ജോസ് കെ. മാണിയുടെ മകന്‍ കെ.എം മാണി ജൂനിയര്‍ ഓടിച്ച വാഹനം ഇടിച്ച് രണ്ടുപേര്‍ മരിച്ചു


കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ മകന്‍ കെ.എം മാണി ജൂനിയര്‍ ഓടിച്ച വാഹനം ഇടിച്ച് രണ്ടുപേര്‍ മരിച്ചു. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. അപകടത്തില്‍ ജോസ് കെ മാണിയുടെ മകന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു.ജോസ് കെ. മാണിയുടെ മകന്‍ ഓടിച്ച ഇന്നോവ കാര്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.


മണിമല സ്വദേശികളായ ജിന്‍സ് ജോണ്‍, ജിന്‍സിന്റെ സഹോദരന്‍ ജിസ് എന്നിവരാണ് മരിച്ചത്. അമ്മയ്ക്ക് മരുന്നു വാങ്ങാന്‍ ഇവര്‍ മെഡിക്കല്‍ ഷോപ്പിലേക്ക് പോയപ്പോഴായിരുന്നു അപകടം.




Sharing is Caring