നാരങ്ങയുടെ ഫ്‌ളേവറിലുള്ള പാനീയമായ സ്‌പ്രൈറ്റിന്റെ ബ്ലോക്ക് ബസ്റ്റര്‍ പരസ്യ ക്യാമ്പയിന്‍ ‘ജോക്ക് ഇന്‍ എ ബോട്ടില്‍’ ചിരിയുടെ കലവറ നിറച്ച് മറ്റൊരു രസകരമായ കഥയുമായി തിരികെയെത്തുന്നു. ഈ നര്‍മ്മം നിറഞ്ഞ ചിത്രീകരണത്തില്‍ ജെന്‍സീ തമാശകളുടെയും പോപ് കള്‍ച്ചറിന്റെയും സവിശേഷതകളെ അടിസ്ഥാനപ്പെടുത്തി തമാശയുടെ തമ്പുരാന്‍ കപില്‍ ശര്‍മ്മയെയും ഗൗരവക്കാരനായ ചലച്ചിത്ര നിര്‍മാതാവ് അനുരാഗ് കശ്യപിനെയും ഒന്നിപ്പിച്ച് ഒരു സാധ്യതയുമില്ലാത്ത ഒരു ജോഡിയെ ഒരുമിച്ച് കൊണ്ടുവരികയാണ്. സ്‌പ്രൈറ്റ് ശൈലിയില്‍ കൂളും വിനോദം നിറഞ്ഞതുമായിരിക്കുക എന്ന സന്ദേശം ഉള്‍ക്കൊള്ളുന്നതാണ് നര്‍മ്മത്തിന്റെയും കൗതുകത്തിന്റെയും ഒരു നവോന്മേഷകമായ സ്പര്‍ശമടങ്ങുന്ന ഈ ചിത്രീകരണം.
![]()
കപില്‍ ശര്‍മ്മയ്ക്ക് അനുരാഗ് കശ്യപ് പരസ്യത്തിന്റെ അവതരണം നടത്തുന്നതാണ് ഈ ബ്രാന്‍ഡ് ഫിലിമിന്റെ ആരംഭം. തുടര്‍ന്ന് ക്രിയേറ്റീവ് മൈന്‍ഡുകളുടെ ഏറ്റുമുട്ടലാണ് നടക്കുന്നത്. കപില്‍ അനുരാഗിന്റെ പരസ്യലോകത്തേക്കുള്ള അരങ്ങേറ്റത്തെ പരിഹസിക്കുകയും അനുരാഗ് തന്റെ കാഴ്ച്ചപ്പാടുകളെ ന്യായീകരിക്കുകയും ചെയ്യുകയും ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്യുന്നു. അവസാനത്തെ ചിരി കപില്‍ കരസ്ഥമാക്കുമ്പോള്‍ കുപ്പിയിലെ തമാശ വിളക്കിലെ ഭൂതത്തിന് തുല്യമാണെന്ന സിനിമാറ്റിക് സ്വാതന്ത്ര്യം വിളിച്ചൊതുകയാണ് അനുരാഗ്. റിഫ്രഷ്‌മെന്റിന്റെയും കോമഡിയുടെയും സിഗ്നേച്ചര്‍ മിശ്രിതമടങ്ങിയ ജോക്ക് ഇന്‍ എ ബോട്ടിലിന്റെ മൂന്നാം സീസണ്‍ ഈ ചിത്രീകരണത്തിലൂടെ അനാവൃതമാക്കുകയാണ്.
സ്‌പ്രൈറ്റ് ജോക്ക് ഇന്‍ എ ബോട്ടില്‍ (ജെഐഎബി) എന്നത് ചെറിയ കോമിക്ക് ഉള്ളടക്കങ്ങളടങ്ങിയ ഒരു സമ്പൂര്‍ണ വിനോദ പ്രോപ്പര്‍ട്ടിയാണ്. രസകരമായ പഞ്ച് ലൈനുകള്‍ മുതല്‍ ഇന്ത്യയിലെ മുന്‍നിര സ്രഷ്ടാക്കള്‍ അണിനിരക്കുന്ന മീമുകള്‍ വരെ അടങ്ങിയ ജെഐഎബി നിര്‍മിച്ചിരിക്കുന്നത് സൈ്വപ്പ് ഹാപ്പി ജന്‍സീയ്ക്കായാണ്. ഉപഭോക്താക്കള്‍ക്ക് നര്‍മ്മത്തിന്റെ രസകരമായ ഒരു പ്രവാഹം നിറയ്ക്കുന്ന ഈ ചിത്രീകരണം ആസ്വദിക്കാന്‍ കുപ്പിയിലുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതിയാകും.














