ജപ്പാന്റെ ചാന്ദ്രദൗത്യമായ മൂണ്‍ സ്‌നൈപ്പര്‍ സ്ലിം ചന്ദ്രനിലിറങ്ങി. ഇരുപതിലേറെ വര്‍ഷം എടുത്ത് വികസിപ്പിച്ച സ്ലിം സെപ്റ്റംബര്‍ ഏഴിനാണ് വിക്ഷേപിച്ചത്. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാന്‍.ജപ്പാന്‍ ബഹിരാകാശ ഏജന്‍സി ജക്‌സയുടെ ചാന്ദ്രദൗത്യമായ മൂണ്‍ സ്‌നൈപ്പര്‍ ചന്ദ്രനിലിറങ്ങി. ലക്ഷ്യസ്ഥാനത്തിന് നൂറ് മീറ്റര്‍ പരിധിയില്‍ കൃത്യമായി ലാന്‍ഡ് ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്.
ഷിയോലി ഗര്‍ത്തത്തിന് സമീപമുള്ള ചരിഞ്ഞ പ്രതലത്തിലായിരുന്നു ലാന്‍ഡിംഗ്.അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്ക് പുറകെ ചന്ദ്രനിലിറങ്ങിയ അഞ്ചാമത്തെ രാജ്യമായി ജപ്പാന്‍ മാറി. എന്നാല്‍ ലാന്‍ഡിംഗിന് ശേഷം പേടകത്തില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചിട്ടില്ല. സിഗ്‌നലിനായി കാത്തിരിക്കുകയാണ് ജപ്പാന്‍ ബഹിരാകാശ ഏജന്‍സി. ഇന്ത്യയുടെ ചന്ദ്രയാന്‍3 ദൗത്യത്തിന് ശേഷം അമേരിക്കന്‍ സ്വകാര്യകമ്പനിയായ അസ്‌ട്രോബോടിക്‌സിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു.