യുവജനങ്ങൾക്ക് തൊഴിൽ ലഭിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ജനകീയ സത്യഗ്രഹം നടത്തി

കോഴിക്കോട്: സർവ്വീസിൽ നിന്ന് വിരമിക്കുകയും പെൻഷൻ വാങ്ങുകയും ചെയ്യുന്നവർക്ക് നിത്യ വേതന കരാറിൽ സർക്കാർ ജോലികളിൽ വീണ്ടും നിയമനം നൽകുന്നത് അവസാനിപ്പിക്കണമെന്നും പി എസ് സി ലിസ്റ്റിൽ നിന്ന് പുറം തള്ളപ്പെടുന്നവരെയും,എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് ഇരുപത് വർഷം പൂർത്തിയായിട്ടും തൊഴിൽ ലഭിക്കാത്തവരെയും സർക്കാർ- പൊതു മേഖലാ സ്ഥാപനങ്ങളിൽ താൽക്കാലികമായി വരുന്ന ഒഴിവുകളിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജൻ അഭിയാൻ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് കിഡ്സൺ കോർണറിൽ സത്യഗ്രഹം നടത്തി.

സത്യഗ്രഹം സാമൂഹിക പ്രവർത്തകനും കേരള സംസ്ഥാന വികലാംഗ സംയുക്ത സമരസമിതി സംസ്ഥാന പ്രസിഡണ്ടുമായ ബാലൻ കാട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ നേരിടുന്ന ദുരിതങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര- സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രിമാർക്കും പരാതികൾ അയച്ചിട്ടുണ്ടെന്നും ഭരണ വിഭാഗങ്ങളിൽ നിന്ന് അനുകൂല നടപടി ഉണ്ടാകുന്നില്ലെങ്കിൽ അടുത്ത ജനുവരിയിൽ ഭരണ സിരാ കേന്ദ്രങ്ങളിൽ നിരാഹാര സമരം സംഘടിപ്പിക്കുമെന്ന് ബാലൻ കാട്ടുങ്കൽ പറഞ്ഞു.

ജൻ അഭിയാൻ കേന്ദ്ര സംസ്ഥാന പ്രസിഡണ്ട് രാംദാസ് വേങ്ങേരി മുഖ്യ പ്രഭാഷണം നടത്തി. പരിസ്ഥിതി പ്രവർത്തകൻ ഫൈസൽ പള്ളിക്കണ്ടി, ഷൈനു അയനിക്കാട്, സൈനുദ്ദീൻ മടവൂർ, സതീഷ് ബാബു പുറമേരി എന്നിവർ പ്രസംഗിച്ചു.ടി.രജനി ടീച്ചർ നന്ദി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *