കോഴിക്കോട്ഏലത്തൂരില്‍ കണ്ണൂര്‍ എക്‌സികുട്ടീവ് ട്രെയിനിന് തീവച്ചപ്പോള്‍ രക്ഷപെടാന്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങളാണ് റെയില്‍ വേട്രാക്കില്‍ നിന്നും കണ്ടെത്തിയതെന്ന് വ്യക്തമായി. ഇവരുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഹ്‌മത്തിന്റേയും സഹോദരിയുടെ മകള്‍ രണ്ട് വയസുകാരി സഹറ എന്നിവരുടേയും മൃതദേഹങ്ങളാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മൂന്നാമത് കണ്ടെത്തിയ മട്ടന്നൂര്‍ സ്വദേശി തന്നെയാണ് നൗഫികിന്റെതാണ്.തീ കണ്ട് ഭയന്ന് ട്രെയിനില്‍ നിന്ന് റഹ്‌മത്തും കുഞ്ഞും എടുത്ത് ചാടിയെന്നാണ് യാത്രക്കാര്‍ നല്‍കുന്ന വിവരം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അയല്‍വാസി റാഫിക്കാണ് സ്ത്രീയെയും കുഞ്ഞിനെയും കാണാനില്ലെന്ന വിവരം ആദ്യം സഹയാത്രികരേയും അധികൃതരേയും അറിയിക്കുന്നത്. തീ വയ്പില്‍ റഫീഖിനും പരിക്കേറ്റിരുന്നു.

മരിച്ച രണ്ടുപേര്‍ക്കും പൊള്ളലേറ്റിട്ടില്ല. എന്നാല്‍ ട്രെയിനില്‍ നിന്ന് ചാടിയത് കൊണ്ട് ദേഹത്ത് ഗുരുതരമായ പരിക്കുകളുണ്ട്. ഇവര്‍ ട്രെയിനില്‍ നിന്ന് ചാടുന്നത് യാത്രക്കാര്‍ കണ്ടിരുന്നു. അവസാനം മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ഇവരുടെ മൃതദേഹങ്ങള്‍ ട്രാക്കില്‍ കിടക്കുന്നത് കണ്ടത്.













