ജറുസലേമിലെ അഭയാര്‍ഥി ക്യാമ്പിനു സമീപം മൂന്ന് പലസ്തീൻകാരെ ഇസ്രയേല്‍ സൈന്യം വെടിവെച്ചു കൊന്നു


ജറുസലേം വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാര്‍ഥി ക്യാമ്ബിനു സമീപം മൂന്ന് പലസ്തീൻകാരെ വെടിവച്ചു കൊന്ന് ഇസ്രയേല്‍ സൈന്യം.ഞായറാഴ്ച അഭയാര്‍ഥി ക്യാമ്ബിനു പുറത്തേക്ക് വരികയായിരുന്ന യുവാക്കളെയാണ് വധിച്ചത്. ഇവര്‍ ആക്രമണം നടത്താനായി പോകുകയായിരുന്നെന്നും ഇവരുടെ വാഹനത്തില്‍നിന്ന് റൈഫിള്‍ പിടിച്ചെടുത്തെന്നും ഇസ്രയേല്‍ ആരോപിക്കുന്നു.


അതിനിടെ, സിറിയൻ തലസ്ഥാനം ഡമാസ്കസിനുസമീപം ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാലു സിറിയൻ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരിക്കേറ്റു. തിങ്കള്‍ പുലര്‍ച്ചെ 2.20നായിരുന്നു ആക്രമണം. ഈ വര്‍ഷം സിറിയയിലേക്ക് ഇസ്രയേല്‍ നടത്തുന്ന 22മത് ആക്രമണമാണിത്. സിറിയൻ സൈന്യത്തിന്റെ ആയുധക്കിടങ്ങ് ലക്ഷ്യംവച്ചായിരുന്നു ആക്രമണം.




Sharing is Caring