ഗാസയിലെ ഹമാസ് സൈനികകേന്ദ്രത്തില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സേന


ഗാസയിലെ ഹമാസ് സൈനികകേന്ദ്രത്തില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സേന. അമ്പതോളം ഹമാസുകാരെ വധിച്ചുവെന്നും ഐഡിഎഫ് അവകാശപ്പെടുന്നു. ദിവസവും നാല് മണിക്കൂര്‍ വെടിനിര്‍ത്തല്‍ ഇടവേളകള്‍ നടപ്പാക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
വെടിനിര്‍ത്തലിന് മൂന്ന് മണിക്കൂര്‍ മുമ്പ് പ്രത്യേക അറിയിപ്പ് നല്‍കുമെന്നാണ് പ്രഖ്യാപനം.


ഗാസയില്‍ ഇത് വരെ 10,812 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഗാസ സിറ്റിയിലെ അല്‍ ഖുദ്‌സ് ആശുപത്രി പരിസരത്തും വെടിവയ്പ്പ് നടക്കുകയാണ്. തെക്കന്‍ ഇസ്രയേലിലെ എയിലാറ്റ് നഗരത്തില്‍ റോക്കറ്റ് ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.




Sharing is Caring