യുദ്ധത്തിന്റെ നാലാം ദിനമായ ഇന്നലെ രാജ്യത്തിന്റെ അതിര്‍ത്തി മേഖലകള്‍ പൂര്‍ണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയും സൈനിക വക്താവും അറിയിച്ചിരുന്നു.
ഇസ്രയേല്‍ ഹമാസ് യുദ്ധം അഞ്ചാംദിനത്തിലേക്ക് കടന്നതോടെ കൂടുതല്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ് ഇസ്രയേല്‍ സൈന്യം.
മുതിര്‍ന്ന ഹമാസ് നേതാക്കളെ ഇല്ലാതാക്കുമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.’യുദ്ധം തുടങ്ങിയിത് ഇസ്രയേല്‍ അല്ല, എന്നാല്‍ അവസാനിപ്പിക്കുക തങ്ങളാകുമെന്നാണ്’ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. തങ്ങളുടെ മേല്‍ യുദ്ധം അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.














