ഹരിയാനയില്‍ സംഘര്‍ഷം ഉടലെടുത്ത നൂഹ് ജില്ലയില്‍ ഇന്‍ര്‍നെറ്റ് നിരോധനം നീക്കി. ജൂലൈ 31ന് രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു നൂഹില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ്, ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.കഴിഞ്ഞ മാസം നൂഹില്‍ വിഎച്ച്പി ശോഭായാത്ര ആള്‍ക്കൂട്ടം തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘര്‍ഷം ഉടലെടുത്തത്. ശോഭായാത്രയില്‍ മോനു മനേസര്‍ പങ്കെടുക്കുമെന്ന അഭ്യൂഹങ്ങളാണ് സംഘര്‍ഷങ്ങളിലേക്ക് നയിച്ചത്. അത് പിന്നീട് ഗുരുഗ്രാമിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചു.
ഭിവാനിയില്‍ പശുമോഷണം ആരോപിച്ച് രണ്ട് രാജസ്ഥാന്‍ സ്വദേശികളെ കൊന്ന കേസില്‍ മോനു മനേസര്‍ ഒളിവിലാണ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 113 എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തു. 390ലധികം പേരുടെ അറസ്റ്റ് രേഖപെടുത്തിയതായും 118 പേരെ കസ്റ്റഡിയിലെടുത്തിയതായും അധികൃതര്‍ അറിയിച്ചു.പിന്നാലെയാണ് നൂഹിലും പല്‍വല്‍ ജില്ലയിലുമായി ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്‌സ്ആപ്പ് എന്നിവയിലെ പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ മൂന്നംഗ സമിതിയേയും ചുമതലപ്പെടുത്തിയിരുന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം.














