പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ താലൂക്കില്‍ അനധികൃത ഖനനം തടയുന്നതിെന്റ ഭാഗമായി തഹസില്‍ദാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 11 ടിപ്പര്‍ ലോറികളും രണ്ട് മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു.
താലൂക്കിലെ കുറുവ വില്ലേജിലെ പാങ്ങ്-ചേണ്ടി പ്രദേശത്തെ പൂക്കോട്ട് റോഡിലെ പെരിഞ്ചോല ചെങ്കല്‍ ക്വാറികളിലും വലമ്ബൂര്‍ വില്ലേജിലെ ചെങ്കല്‍ ക്വാറിയിലുമായിരുന്നു പരിശോധന. തഹസില്‍ദാര്‍ ദേവകി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയ്സന്, സ്പെഷല്‍ വില്ലേജ് ഓഫിസര്‍ അബ്ദുല്‍ റഷീദ് പേരയില്‍, വി.എഫ്.എമാരായ മുഹമ്മദ് റാഫി, അസൈനാര്‍, സുനില്‍ എന്നിവരായിരുന്നു പരിശോധന സംഘത്തില്‍. കുറുവയില്‍ നിന്ന് ഏഴു ടിപ്പറും ഒരു മണ്ണുമാന്തി യന്ത്രവും വലമ്ബൂരില്‍ നിന്ന് നാലു ടിപ്പറും ഒരു മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ പെരിന്തല്‍മണ്ണ മിനി സിവില്‍ സ്റ്റേഷന് കോമ്ബൗണ്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.













