റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഇന്‍ഫോപാര്‍ക്ക്


കൊച്ചി: രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഇന്‍ഫോപാര്‍ക്ക്. പാര്‍ക്ക് സെന്ററിന് മുന്നില്‍ നടന്ന ആഘോഷത്തില്‍ കേരളാ പോലീസ് എസ്.ഐ.എസ്.എഫ് ജീവനക്കാരുടെ മാര്‍ച്ച് പാസ്റ്റിന് ശേഷം ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ ദേശീയ പതാക ഉയര്‍ത്തി. കേരളാ പോലീസ് എസ്.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍, ഇന്‍ഫോപാര്‍ക്ക് ജീവനക്കാര്‍, മറ്റ് ഐ.ടി ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തൃശൂര്‍ ഇന്‍ഫോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫോപാര്‍ക്ക് സൈറ്റ് അസിസ്റ്റന്റ് ആല്‍വിന്‍ ബാബു ദേശീയ പതാക ഉയര്‍ത്തി. ചേര്‍ത്തല ഇന്‍ഫോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ അരുണ്‍ ശിവന്‍ ദേശീയ പതാക ഉയര്‍ത്തി. വിവിധ കമ്പനികളിലെ ജീവനക്കാര്‍ ചടങ്ങില്‍ പങ്കെടുത്തു.

2022 നാഷണല്‍ പോലീസ് ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവ് ഇന്‍ഫോപാര്‍ക്ക് എസ്.ഐ.എസ്.എഫ് സി.പി.ഒ സനീഷ് എ.എന്‍നെ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു.




Sharing is Caring