ഇന്ദ്രന്‍സ് നായകനായ് അശോക് ആര്‍ കലിത്ത സംവിധാനം ചെയ്യുന്ന വേലുക്കാക്ക ഒപ്പ് കാ നവംബറില്‍ പ്രദര്‍ശനത്തിനെത്തും.
കൂലിവേല ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വേലുക്കാക്ക എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. വാര്‍ധക്യത്തിലെ ഏകാന്തതയും അദ്ദേഹം പറഞ്ഞു വക്കുന്നു.

ഛായാഗ്രഹണം ഷാജി ജേക്കബ് എ കെ ജെ ഫിലിംസിന്റെ ബാനറില്‍ മെര്‍ലിന്‍ കെ സോമന്‍ കുരുവിള, സിബി വര്‍ഗീസ് പുള്ളുരുത്തികരി, ഷാലിന്‍ കുര്യന്‍ ഷിജോ പഴയം പള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വേലുക്കാക്ക എന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത് സത്യന്‍ കോളങ്ങാടാണ്. എഡിറ്റിങ് ആന്റോ നിര്‍വഹിച്ചിരിക്കുന്നു.
രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, പാരിസ് ഫിലിം ഫെസ്റ്റിവല്‍, കോസ്‌മോ ഫെസ്റ്റിവല്‍, ബോധന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ക്രിംസണ്‍ ഹൊറിസോണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, പ്രാഗ്യു ഫെസ്റ്റിവല്‍, മാഫ്, സ്ലാപ്പ് സിറ്റി, ലിഫ്റ്റ് ഓഫ് ഓണ്‍ലൈന്‍ സീസണ്‍, നവധാ ഫിലിം ഫെസ്റ്റിവല്‍, ബോളിവുഡ് ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിവയിലും ഈ ചിത്രം പുരസ്‌കാരങ്ങള്‍ നേടി.
ഇന്ദ്രന്‍സ്, ഉമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിവൈഎസ്പി മധു ബാബു, കൂടാതെ ഷെബിന്‍ ബേബി, വിസ്മയ, പാഷാണം ഷാജി, നസീര്‍ സംക്രാന്തി, സത്യന്‍ കോളങ്ങാട്, മാസ്റ്റര്‍ അര്‍ണവ് ബിജു വയനാട്, ബിന്ദു കൃഷ്ണ, ബേബി ആദ്യ രാജീവ്, അരം ജോമോന്‍, വേണു, അലന്‍ ജോണ്‍, ശ്യാം, സന്ദീപ്, സലീഷ് വയനാട്, സന്തോഷ് വെഞ്ഞാറമൂട്, റെനില്‍ ഗൗതം, രമേഷ്, മായ, ബിന്ദു, രവീന്ദ്രന്‍ മേലുകാവ് തുടങ്ങിയവര്‍ അണിനിരക്കുന്നു.













