പരിശീലനശേഷമുള്ള ഭക്ഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ ഇന്ത്യന്‍ താരങ്ങള്‍


പരിശീലനത്തിനുശേഷം വിളമ്ബിയ ഭക്ഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍.ചൂടുള്ള വിഭവങ്ങളില്ലാത്തതാണ് ഇന്ത്യന്‍ താരങ്ങളെ നിരാശരാക്കിയത്.


പരിശീലന സെഷനുശേഷം ചൂടുള്ള ഭക്ഷണം നല്‍കിയില്ലെന്നും പകരം തണുത്ത സാന്‍ഡ്‌വിച്ചുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് പരാതി. ഇക്കാര്യം ഇന്ത്യന്‍ ടീം അനൗദ്യോഗികമായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനെ (ഐ.സി.സി) അറിയിച്ചെന്നാണ് വിവരം.


‘ഇന്ത്യന്‍ ടീമിന് നല്‍കിയ ഭക്ഷണം നല്ലതായിരുന്നില്ല. അവര്‍ക്ക് സാന്‍ഡ്‌വിച്ചുകള്‍ മാത്രമാണ് നല്‍കിയത്, സിഡ്‌നിയിലെ പരിശീലനത്തിന് ശേഷം നല്‍കിയ ഭക്ഷണം തണുത്തതായിരുന്നു, അത്ര നല്ലതുമല്ല’ -ബി.സി.സി.ഐ വൃത്തങ്ങള്‍ പറഞ്ഞു.

ട്വന്‍റി20 ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്കുള്ള ഭക്ഷണം ഐ.സി.സിയാണ് നല്‍കുന്നത്.
വ്യാഴാഴ്ച നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.

പാകിസ്താനെതിരെ നേടിയ വിജയത്തിന്‍റെ ആവേശത്തിലാണ് താരതമ്യേന ദുര്‍ബലരായ തെതര്‍ലന്‍ഡ്സിനെ ഇന്ത്യ നേടിരുന്നത്. ഡച്ച്‌ ടീം ആദ്യ കളിയില്‍ ബംഗ്ലാദേശിനോട് തോറ്റിരുന്നു.



Sharing is Caring