ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി, പ്രതിരോധതാരം സന്ദേശ് ജിംഗാന്‍, ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു എന്നിവര്‍ 2023 ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍.22 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം കെ പി രാഹുല്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചാണ് താരങ്ങളെ തെരഞ്ഞെടുത്തത്. 23 വയസ്സില്‍ താഴെയുള്ള താരങ്ങള്‍ക്കാണ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനാകുക. മൂന്ന് താരങ്ങള്‍ക്ക് വയസ്സിളവ് ലഭിക്കും. ഇതാണ് ഛേത്രിക്കും ജിംഗാനും സന്ധുവിനും തുണയായത്. ഈ മൂന്ന് സീനിയര്‍ താരങ്ങളെയും കളിപ്പിച്ചേക്കില്ല എന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

ചൈന, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നീ ടീമുകള്‍ അണിനിരക്കുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ വരുന്ന ഇനങ്ങളില്‍ മാത്രം ഗെയിംസില്‍ പങ്കെടുത്താല്‍ മതിയെന്നായിരുന്നു കേന്ദ്ര കായിക മന്ത്രാലയത്തിന്റെ മാനദണ്ഡം. ഇതില്‍ ഇളവു നല്‍കിയാണ് ഇന്ത്യൻ ഫുട്ബോള്‍ പുരുഷ -വനിതാ ടീമുകള്‍ക്ക് ഗെയിംസില്‍ പങ്കെടുക്കാൻ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.
ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പും സാഫ് കപ്പും നേടിയ ഇന്ത്യന്‍ ടീമിന്റെ യുവനിരയ്ക്ക് മികവ് തെളിയിക്കാനുള്ള അവസരമാണ് ഏഷ്യന്‍ ഗെയിംസ്. രണ്ടു തവണ ഏഷ്യൻ ഗെയിംസ് ചാമ്ബ്യന്മാരിയിട്ടുള്ള ഇന്ത്യ, ഒമ്ബതു വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഗെയിംസില്‍ മാറ്റുരയ്ക്കാനെത്തുന്നത്.
യുവതാരങ്ങള്‍ കസറി, ലോകകപ്പ് ടീമില്‍ പ്രതീക്ഷ നിലനിര്‍ത്തി സഞ്ജു; വിന്‍ഡീസിനെതിരെ 200 റണ്‍സ് ജയം, ഇന്ത്യക്ക് പരമ്ബര













